Simone de Beauvoir
സിമോണ്‍ ദ ബുവ (1908-1986)
ഫ്രഞ്ച് എഴുത്തുകാരി. ഷാങ്‌പോള്‍ സാര്‍ത്രിന്റെ ജീവിതസഖി. 1908ല്‍ പാരീസില്‍ ജനനം.വിദ്യാഭ്യാസം: യൂണിവേഴ്‌സിറ്റി ഓഫ് പാരീസില്‍ നിന്ന് ബിരുദാനന്തരബിരുദം.നോവല്‍, തത്ത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളുമായി നിരവധി കൃതികളുടെ കര്‍ത്താവ്.'ഷീ കേം റ്റു സ്റ്റേ', 'മാന്‍ഡരിന്‍സ്' തുടങ്ങിയ അതിഭൗതികനോവലുകളും 1949ല്‍ എഴുതിയ 'ദ സെക്കന്‍ഡ് സെക്‌സ്' എന്ന പഠനവുമാണ് സിമോണ്‍ ദ ബുവയെ ശ്രദ്ധേയയാക്കിയത്.
പ്രഭാ ആര്‍. ചാറ്റര്‍ജി
ശാസ്ത്രജ്ഞ, വിവര്‍ത്തക.1951ല്‍ ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് (1976). ഇന്ത്യയിലും വിദേശങ്ങളിലും ഗവേഷണവും അദ്ധ്യാപനവും നടത്തിയിട്ടുണ്ട്.
Moscovile apaswarangal
ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷം അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോസ്‌കോവില്‍ സന്ദര്‍ശനത്തിനെത്തുകയാണ് വൃദ്ധദമ്പതികളായ സിമോണും സാര്‍ത്രും. പാരീസിലെ ആരാധകരുടെയും സാഹിത്യസംവാദങ്ങളുടെയും തിരക്കില്‍നിന്ന് ഒഴിഞ്ഞ് മോസ്‌കോവിലെത്തുമ്പോള്‍, അന്യതാബോധവും ഇച്ഛാഭംഗവും സിമോണിനെ വേട്ടയാടുന്നു. പ്രായാധിക്യത്തിന്റെ ആശങ്കകള്‍ക്കിടയിലും പ്രണയത്തിന്റെ കാണാനൂലുകള്‍..